വടകര: വടകര-വില്യാപ്പള്ളി-തണ്ണീര്‍പന്തല്‍ റോഡ് തകര്‍ന്ന് യാത്രക്കാർ ദുരിതത്തിൽ. റോഡ് മുഴുവനും കുഴികൾ നിറഞ്ഞിരിക്കുകയാണ്. റോഡ് പണി കാരണം മുഴുവന്‍ സ്ഥലങ്ങളിലും മണ്ണ് കൂട്ടിയിട്ടതിനാല്‍ മഴ പെയ്തതോടെ റോഡിൽ ചെളി വെള്ളം നിറഞ്ഞിരിക്കുകയാണ്.
ഡ്രൈവര്‍മാര്‍ക്ക് കുഴി ഏതെന്ന് മനസിലാകാത്തതിനാൽ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ബസുകളുടെ അവസ്ഥവും ദയനീയമാണ്. ടയറും പാര്‍ട്സുമൊക്കെ തകരാറിലാവുകയാണ്.
അറ്റകുറ്റ പണി സ്ഥിരമായിരിക്കുകയാണ്. റോഡിന്റെ അവസ്ഥ കാരണം ബസ് സര്‍വീസ് നടത്താന്‍ പറ്റാത്ത സ്ഥിതിയാണെന്ന് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. റോഡ് പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം ബസ് സര്‍വീസ് നിര്‍ത്തിവെക്കേണ്ടിവരുമെന്നും വടകര ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് സെക്രട്ടറി എ.പി. ഹരിദാസന് അറിയിച്ചു.